Sunday, December 16, 2012

ശ്രീ നാരായണ ഗുരു


Sree Narayana Guru (1856-1928)
       കേരള നവോത്ഥാനത്തിന്‍റെ പിതാവ് എന്നാണു ശ്രീ നാരായണ ഗുരു വിശേഷിപ്പിക്കപ്പെടുന്നത്. ദുഷിച്ച ജാതി വ്യവസ്ഥകളും തീണ്ടലും തൊടീലും അന്തവിശ്വാസങ്ങളും കാരണം പിന്നാക്ക വിഭാഗക്കാര്‍ പലതരത്തിലുള്ള സാമൂഹിക അനീതികള്‍ അനുഭവിക്കുന്ന ഒരു കാലഗട്ടതിലാനു ശ്രീ നാരായണ ഗുരുവിന്‍റെ ജനനം.

       മുന്‍ തിരുവിതാംകൂറില്‍ തിരുവനന്തപുരത്തെ 'ചെമ്പഴന്തി' ഗ്രാമത്തില്‍ 'വയല്‍വാരം' വീടിലാണ് 1856 ആഗസ്ത് 20ന് ശ്രീ നാരായണ ഗുരു ജനിച്ചത്. പിതാവ് മാടനാശാന്‍, മാതാവ് കുട്ടിയമ്മ. യഥാര്‍ത്ഥ പേര് നാരായണന്‍. ഓമനപ്പേരായിരുന്നു 'നാണു'. പഠനം തുടരവേ 15 വയസ്സുള്ളപ്പോള്‍ അമ്മ അന്തരിച്ചു. പഠനം പൂര്തിയാകി വീടിനടുത്തുള്ള വിദ്യാലയത്തില്‍ അധ്യാപകനായി, അങ്ങനെ നാണുവാശാനായി.

        ചട്ടമ്പി സ്വാമികളെ അനിയൂരില്‍ വച്ച് കണ്ടുമുട്ടുകയും അദ്ദേഹം തൈകാട് അയ്യയുടെ അടുത്ത് കൊണ്ടുപോകുകയും അവിടെ നിന്ന് യോഗ പാഠങ്ങള്‍ പഠിക്കുകയും ചെയ്തു. തുടര്‍ന്ന് മരുത്വ മലയില്‍ വര്‍ഷങ്ങള്‍ നീണ്ട ധ്യാനമിരിക്കാന്‍ പോയി. അവിടെ വച്ച് ദിവ്യ ജ്ഞാനം കൈവന്നു. അവര്‍ണര്‍ക്ക് ആരാധന നടത്താന്‍ 1888-ല്‍ നെയ്യാറിന്റെ തീരത്തുള്ള അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തി. ഇത് അരുവിപ്പുറം വിപ്ലവം എന്നു വിശേഷിക്കപ്പെട്ടു. ആദ്യ പ്രതിഷ്ഠ നെയ്യാറില്‍ നിന്നെടുത്ത കരിങ്കല്ല് 
ആയിരുന്നു, പിന്നീട് കണ്ണാടി പ്രതിഷ്ഠ നടത്തി. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന സന്ദേശം പ്രചരിപ്പിച്ചു.
/
        1903 മെയ് 15നാണ് ശ്രീ നാരായണ ധര്‍മപരിപാലന യോഗം രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ വരുമ്പോള്‍ ഗുരു ആജീവനാന്ത അധ്യക്ഷനും കുമാരനാശാന്‍ സെക്രടറിയുമായിരുന്നു. യോഗ രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ചത് ഡോ.പല്‍പുവാണ്. നിലവില്‍ SNDP യോഗത്തിന്റെ ആസ്ഥാനം കൊല്ലത്താണ്. 1904-ല്‍ ഗുരു തന്റെ പ്രവര്‍ത്തനത്തിന് വര്‌കല തിരഞ്ഞെടുത്തു, വര്‌കല കുന്നിനു ശിവഗിരി എന്ന് പേരിട്ടു. 1912-ല്‍ ശിവഗിരിയില്‍ 'ശാരദാ' (സരസ്വതി) പ്രതിഷ്ഠ നടത്തി. 1914-ല്‍ ആലുവയില്‍ അദ്വൈത ആശ്രമം സ്ഥാപിച്ചു (പ്രത്യാഗം പ്രതിഷ്ടയില്ല). ശ്രീ നാരായണ ഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം ശ്രീ ലങ്കയാണ്(1918, 1926). 1022-ല്‍ ടാഗോര്‍ ശ്രീ നാരായണ ഗുരുവിനെ സന്ദര്‍ശിച്ചു. 1925-ല്‍ ഗാന്ധിജി കേരള സന്ദര്‍ശനത്തില്‍ ഗുരുവിനെ സന്ദര്‍ശിച്ചു. 'ഒരു ജാതി ഒരു മതം ഒരു ദൈവം' (ജാതിമീംമാംസ) എന്നാ ആശയം ലോകത്തിനു നല്‍കിയത് 1924-ലെ ആലുവ സര്‍വ മത സമ്മേളനത്തിലാണ്. കൂടാതെ 'മദ്യം വിഷമാണ് അതുണ്ടാകരുത് വില്‍ക്കരുത്', ആത്മോപദേശശതകത്തില്‍: 'അവനവനാത്മ സുകതിനാചരിപ്പവയപരനു സുകത്തിനായി വരേണം' എന്നതും ശ്രദ്ധേയമാണ്.
        
           1928-ല്‍ സെപ്തംബര്‍ 20ന് (കന്നിമാസം 5) ശ്രീ നാരായണ ഗുരു ശിവഗിരിയില്‍ സമാധിയായി. അദ്ദേഹം പിന്‍ഗാമിയായി നിര്‍ദേശിച്ചത് ബോധാനന്ത സ്വാമികളെയാണ്. ശ്രീ നാരായണ ഗുരുവിന്‍റെ രചനകള്‍: ജാതിമീംമാംസ, ഗജേന്ദ്രമോക്ഷം വന്ജിപ്പാട്ട്, ശിവശതകം, ദൈവശതകം, കുണ്ടലിപ്പാട്ട്, കിളിനാടകം, വൈരാഗ്യദശകം, മുനിചര്യപഞ്ചകം തുടങ്ങിയവ. ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍ ഗുരുവിനെകുറിച്ചുള്ള സിനിമയാണ്.

No comments:

Post a Comment