Showing posts with label KPSC. Show all posts
Showing posts with label KPSC. Show all posts

Thursday, December 13, 2012

വൈകുണ്ഠ സ്വാമികള്‍



Vaikunda Swaamikal (1809-1851)


                കന്യാകുമാരി ജില്ലയിലെ  നാഗര്‍കോവിലിനടുത്ത് സ്വാമിത്തോപില്‍ പൊന്നുനാടാരുടെയും വെയിലാളുടെയും മകനായി 1809-ല്‍ വൈകുണ്ഠ സ്വാമികള്‍ ജനിച്ചു. ആദ്യം മുടിചൂടുംപെരുമാള്‍ എന്നു പേരിട്ടെങ്കിലും ഉയര്‍ന്ന ജാതിക്കാരുടെ എതിര്‍പ്പ് കാരണം മുത്തുകുട്ടി എന്നു മാറേണ്ടി വന്നു. അവര്‍ണരുടെ അവശതകള്‍ക്കും രാജഭരണത്തിന്റെ പോരായ്മകള്‍ക്കും എതിരായി പോരാടിയ അദ്ദേഹം 1836-ല്‍ 'സമത്വസമാജം' സ്ഥാപിച്ചു. മേല്‍മുണ്ടു സമരത്തിന്‌ പ്രചോദനം നല്‍കിയ പ്രധാനികളില്‍ ഒരാളായിരുന്നു വൈകുണ്ഠ സ്വാമികള്‍. മേല്‍മുണ്ട് ധരിക്കാന്‍ ജന്മസിദ്ധമായ അവകാശം എല്ലാവര്കുമുണ്ടെന് അദ്ദേഹം പ്രഖ്യാപിച്ചു. 
                പൊതു കിണറുകളില്‍ നിന്നു വെള്ളമെടുക്കാന്‍ താഴ്ന്ന ജാതിക്കാര്‍ക്ക് അവകാശമില്ലതതിനെയും വൈകുണ്ഠ സ്വാമികള്‍ ചോദ്യം ചെയ്തു, എല്ലാ ജാതിക്കര്കും ഒരുപോലെ ഉപയോഗിക്കാന്‍ കിണറുകള്‍ കുഴിക്കാന്‍ നേതൃത്വം നല്‍കി. വൈകുണ്ഠ സ്വാമികള്‍ രചിച്ച 'അകിലതിരുട്', അരുള്‍നൂല്‍ എന്നീ കൃതികള്‍ ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. 1851 ജൂണ്‍ മൂന്നിന് ഇഹലോകവാസം വെടിഞ്ഞു.

Wednesday, December 12, 2012

ചവറ കുരിയാകോസ് ഏലിയാസ് അച്ഛന്‍

Father: Chavara  Kuryakose Elias(1805-1871)

                          കാലത്തിനു മുന്ബെ നടന്ന നവോത്ഥാന നായകന്‍ , സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നു.  ചവറയച്ചന്‍ 1805 ഫെബ്രവരി 10ന് കുട്ടനാടിലെ കൈനകിരിയില്‍ ജനിച്ചു. 1829-ല്‍ പുരോഹിതത്യം സ്വീകരിച്ചു. 1831ന് ഇന്ത്യയിലെ ആദ്യ ക്രൈസ്തവ സന്യാസി സഭക്ക് തുടക്കമിട്ടു. ഇതാണ് പിന്നീട് സി.എം.ഐ സഭയായി രൂപപ്പെട്ടത്. 1861-ല്‍ വികാരി ജനറലായി, ഓരോ പള്ളിക്കും അടുത്ത് ഓരോ പള്ളിക്കൂടം സ്ഥാപിക്കണം എന്ന ആശയം ചവറയച്ചന്‍  മുന്നോട്ടു വച്ചു. അങ്ങിനെ 1865-ല്‍ കേരളത്തില്‍ പള്ളികള്‍ കേന്ദ്രീകരിച് പള്ളിക്കൂട വിദ്യാഭ്യാസം നിലവില്‍ വന്നു.



                       കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ പാശ്ചാത്യവല്കരിച്ചപ്പോള്‍ ഭാരത ക്രിസ്തവതിന്റെ തനിമയും പാരമ്പര്യവും തുടരണമെന്ന്  ചവറയച്ചന്‍ ആഗ്രഹിച്ചു, അതിനായി മന്നാനത്തും(1833) വാഴക്കുന്നതും(1866) എല്‍തുരത്തിയിലും(1868) പുളിങ്കുന്നിലും(1872) അദ്ദേഹം സെമിനാരികള്‍ സ്ഥാപിച്ചു. കേരളത്തില്‍ വിദേശികളുടെ സഹായം കൂടാതെ കത്തോലിക്കാ സഭയുടെ ആദ്യത്തെ പ്രസ്‌ മാന്നാനത്ത്‌ 1844-ല്‍ സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1887-ല്‍ ദീപിക പത്രം പുറത്തിറങ്ങിയത് ഇവിടെ നിന്നാണ്.1846-ല്‍ മാന്നാനത്ത്‌  സംസ്കൃത വിദ്യാലയം സ്ഥാപിച്ചാണ് ഇദ്ദേഹം നവോത്ഥാനം ആരംഭിക്കുന്നത്. അവിടെ അദ്ദേഹം ദളിതരെയും പിന്നാക്കവസ്ഥയില്‍പെടുന്നവരെയും പ്രവേശിപ്പിച്ചു. ചാവറയച്ചന്‍ എഴുതിയ മഹാകാവ്യമാണ് 'ആത്മാനുതാപം'. കൂടാതെ 'ധ്യാനസല്ലാപങ്ങള്‍', 'നാളാഗമങ്ങള്‍', 'നല്ല അപ്പന്റെ ചാവരുകള്‍'  എന്നിവയും അദ്ധേഹത്തിന്റെ രചനകളാണ്. 1871 ജനുവരി 3ന് ചവറയച്ചന്‍ അന്തരിച്ചു. 1986-ല്‍ അദ്ധേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഭൌതികാവശിഷ്ടം മന്നാനത്താണ് സൂക്ഷിക്കുന്നത്.