Tuesday, November 27, 2012

കേരള വര്‍മ പഴശ്ശിരാജ

Pazhassi raja

പഴശ്ശിരാജ (1755-1805)

കേരള സിംഹം എന്നറിയപ്പെട്ടിരുന്ന കേരള വര്‍മ പഴശ്ശിരാജയുടെ ജനനം 1755-ല്‍  ആണെന്ന്‍ കരുതപ്പെടുന്നു. വടക്കന്‍ കോട്ടയം രാജകുടുംബത്തിലെ അംഗമായിരുന്നു. 1780-ല്‍ ടിപ്പു സുല്‍ത്താനും ഹൈദരാലിക്കും എതിരെ ബ്രിട്ടീഷുകാരെ സഹായിച്ചു. പിന്നീട് ഇങ്ങളീഷുകാര്‍ അവഗനിച്ചതോടെ അവരുമായി അഭിപ്റായ ഭിന്നതയിലായി. നികുതി പിരിവിന്റെയും പാട്ടവകാശത്തിന്റെയും പേരില്‍  ഇങ്ങളീഷുകാരുമായി സമരത്തിലായി.1793-1797 കാലഘട്ടത്തിനെ ഒന്നാം  പഴശ്ശി വിപ്ളവം എന്നറിയപ്പെടുന്നു. പുരളി മല കേന്ദ്രീകരിച് ആയിരുന്നു  വിപ്ളവം.  ചിറക്കല്‍ രാജാവിന്റെ മധ്യസ്ഥതയിലാണ്‍ ഇത് അവസാനിച്ചത്. പിന്നീട് 1800-1805 നും ഇടയ്ക്കുണ്ടായ കലാപത്തെ രണ്ടാം  പഴശ്ശി വിപ്ളവം എന്നും അറിയപ്പെടുന്നു. കലാപത്തിന്റെ അന്ത്യത്തില്‍ 1805 നവംബര്‍ 30-ന് പഴശ്ശിരാജ കൊല്ലപ്പെട്ടു. വയനാട്ടിലെ മാനന്തവാടിയിലാണ്‍ പഴശ്ശി കുടീരം സ്ഥിതിചെയ്യുന്നത്. പഴശ്ശിരാജ മിഉസിയം കോഴിക്കോട് ആണ്‍  സ്ഥിതിചെയ്യുന്നത്. പഴശ്ശി ഡാം കന്നൂരിലാന്‍. അദ്ധേഹത്തെ  കേരള സിംഹം എന്നു വിശേഷിപ്പിച്ചത് സര്‍ദാര്‍ കെ.എം പണിക്കരുടെ പറങ്കിപ്പടയാളി എന്ന പുസ്തകത്തിലാണ്. 





No comments:

Post a Comment