Saturday, November 10, 2012

നമമുടെ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ (Renaissance and Historic Persons in Kerala)

നമമുടെ  സാമൂഹിക  പരിഷ്കര്‍ത്താക്കള്‍ 

1 കുഞ്ഞാലി മരയ്ക്കാര്‍  :


                           കോഴിക്കോട് സാമൂതിരിയു െ ട  നാവിക മേധാവികളാണ്  കുഞ്ഞാലി മരക്കയ്മാര് എന്നറിയപ്പെട്ടത്. ഇവര്‍ കൊച്ചിയിലെ കടല്‍ കച്ചവടക്കാരായിരുന്നു. പോര്‍ച്ചു ഗീസുകാര്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയവരായിരുന്നു കുഞ്ഞാളിമാര്. ഇവരില്‍ കുഞ്ഞാലി നാലാമന്‍ ഏറെ പ്രശസ്തനാന്.  Read More 



2 ശങ്കാരാചാര്യര്‍ (788-820) :



                    അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപഞാതാവാണ്  ശങ്കാരാചാര്യര്‍. AD 788-ല്‍ പെരിയാറിനടുത്ത് കാലടി  എന്ന ഗ്രാമത്തില്‍ ജനിച്ചു. ബാല്യത്തില്‍ത്തന്നെ വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടി. ചെറുപ്പത്തിലെ സന്യാസിയാകാന്‍ തീരുമാനിച് ഗോവിന്ദാചാര്യരെ ഗുരുവായി സ്വീകരിച്ചു. Read More


3 ശക്തന്‍ തമ്പുരാന്‍ (1751-1805)  :




                 കൊച്ചി മഹാരാജാവ്‌. യഥാര്‍ഥ പേര് രാമ വര്‍മ്മ. ശക്തനും സമര്‍ത്ഥനും ആയ ഭരണാധികാരി എന്ന നിലയില്‍ ശക്തന്‍ തമ്പുരാന്‍ എന്നു വിളിക്കപ്പെട്ടു. Read More


4 മാര്‍ത്താണ്ധവര്‍മ്മ  (1706-1758)  :



 തിരുവിതാംകൂര്‍ മഹാരാജാവ്‌. 1706-ല്‍ കിളിമാനൂര്‍ കോയിതമ്പുരാന്റെ  മകനായി പിറന്നു. പിള്ളമാരെയും മാടംബിമാരുടെയും ക്റൂരവാഴ്ച്ചകള്‍ അടിച്ചമര്‍ത്തി. 1729-ല്‍ ഭരണച്ചുമതല ഏറ്റെടുത്തു. Read More


5 വേലുത്തംബി ദളവ   (1765-1809)  :


സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രാജ്യസ്നേഹി.  തിരുവിതാംകൂര്‍ ദിവാന്‍. 1765 മെയ് 6-ന് കന്യാകുമാരിയിലെ തലക്കുളത്ത് ജനിച്ചു. ചെറുപ്പത്തിലെ ആയുധ വിദ്യ അഭ്യസിച്ചു.  നാട്ടുകൂട്ടം നേതാവായിരുന്നു.  1802-ല്‍ ബാലരാമവര്‍മ്മയുടെ ദളവയായി, Read More




6 പഴശ്ശിരാജ (1755-1805):

കേരള സിംഹം എന്നറിയപ്പെട്ടിരുന്ന കേരള വര്‍മ പഴശ്ശിരാജയുടെ ജനനം 1755-ല്‍ ആണെന്ന്‍ കരുതപ്പെടുന്നു. വടക്കന്‍ കോട്ടയം രാജകുടുംബത്തിലെ അംഗമായിരുന്നു.1793-1797 കാലഘട്ടത്തിനെ ഒന്നാം പഴശ്ശി വിപ്ളവം എന്നറിയപ്പെടുന്നു.         Read More


7.ചവറ കുരിയാകോസ് ഏലിയാസ് അച്ഛന്‍ (1805-1871)



                          കാലത്തിനു മുന്ബെ നടന്ന നവോത്ഥാന നായകന്‍ , സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നു.  ചവറയച്ചന്‍ 1805 ഫെബ്രവരി 10ന് കുട്ടനാടിലെ കൈനകിരിയില്‍ ജനിച്ചു. 1829-ല്‍ പുരോഹിതത്യം സ്വീകരിച്ചു. 1831ന് ഇന്ത്യയിലെ ആദ്യ ക്രൈസ്തവ സന്യാസി സഭക്ക് തുടക്കമിട്ടു. ഇതാണ് പിന്നീട് സി.എം.ഐ സഭയായി രൂപപ്പെട്ടത്. 
                                                                       Read More


8. വൈകുണ്ഠ സ്വാമികള്  (1809-1851)

Vaikunda Swaamikal 


                കന്യാകുമാരി ജില്ലയിലെ  നാഗര്‍കോവിലിനടുത്ത് സ്വാമിത്തോപില്‍ പൊന്നുനാടാരുടെയും വെയിലാളുടെയും മകനായി 1809-ല്‍ വൈകുണ്ഠ സ്വാമികള്‍ ജനിച്ചു. ആദ്യം മുടിചൂടുംപെരുമാള്‍ എന്നു പേരിട്ടെങ്കിലും ഉയര്‍ന്ന ജാതിക്കാരുടെ എതിര്‍പ്പ് കാരണം മുത്തുകുട്ടി എന്നു മാറേണ്ടി വന്നു. അവര്‍ണരുടെ അവശതകള്‍ക്കും രാജഭരണത്തിന്റെ പോരായ്മകള്‍ക്കും എതിരായി പോരാടിയ അദ്ദേഹം 1836-ല്‍ 'സമത്വസമാജം' സ്ഥാപിച്ചു.                            Read More


                                                                     
9. തൈക്കാട് അയ്യ  (1814-1909)



Thaikaadu Ayya 

                     സുബ്ബരായന്‍ എന്ന യഥാര്‍ത്ഥ നാമമുള്ള തൈക്കാട് അയ്യയുടെ ജനനം വെള്ളാള സമുതായതിലായിരുന്നു. പിതാവ് മുതുകുമാരന്‍ മാതാവ് രുക്മിണിഅമ്മാള്‍. കുടുംബ ജീവിതം നയിച്ചിരുന്ന യോഗിയായിരുന്നു തൈക്കാട് അയ്യ. ഏതു യോഗിക്കും വിഗ്രഹ പ്രതിഷ്ഠ നടത്താമെന്ന ഇദ്ദേഹത്തിന്റെ വാദമാണ് ശ്രീ നാരായണ ഗുരുവിനെ അരുവിപ്പുറ പ്രതിഷ്ഠയിലേക്ക് നയിച്ചത്.
                                                              Read More



10. ബ്രഹ്മാനന്ദ ശിവയോഗി  (1852-1929)


 Brahmananda Shivayogi 


                   1852-ല്‍ ജനിച്ച ബ്രഹ്മാനന്ദ ശിവയോഗിയുടെ പൂര്‍വാശ്രമതതിലെ പേര് ഗോവിന്ദന്‍കുട്ടി  മേനോന്‍ എന്നായിരുന്നു. പാലക്കാട്ടെ ആലത്തൂരില്‍ 1907-ല്‍ അദ്ദേഹം സിദ്ധാശ്രമം സ്ഥാപിച്ചു. മദ്യനിരോധനവും സ്ത്രീ വിദ്യാഭ്യാസവും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അദ്ദേഹം വിഗ്രഹാരാധനയെ എതിര്‍ത്തു. മനസ്സാണ്‌ ദൈവം എന്നു പ്രസ്താവിച്ചു.
                                                                                                         Read More

11. ചട്ടമ്പി സ്വാമികള്‍ (1853-1924)


Chattambi Swamikal 


                    കേരളത്തിലെ മതപരിഷ്കരണപ്രസ്ഥാനഹിന് സാമൂഹികഭാവവും പ്രായോഗിക ഗതിക്രമവും സമ്മാനിച്ച മഹത്വെക്തിത്വങ്ങളായിട്ടാണ്  ചട്ടമ്പി സ്വാമികളേയും ഗുരുവിനെയും വിശേഷിപ്പിക്കുന്നത്. പഴയ തിരുവിതാംകൂറിലെ കണ്ണമൂലക്കടുത് കൊല്ലൂരില്‍ 1853 ആഗസ്ത് 25ന് ചട്ടമ്പി സ്വാമികള്‍ ജനിച്ചു. പിതാവ് വാസുദേവശര്‍മ, മാതാവ് നങ്ങമ്മ.
                                                                                     Read More



12. ശ്രീ നാരായണ ഗുരു (1856-1928)



Sree Narayana Guru 
       കേരള നവോത്ഥാനത്തിന്‍റെ പിതാവ് എന്നാണു ശ്രീ നാരായണ ഗുരു വിശേഷിപ്പിക്കപ്പെടുന്നത്. ദുഷിച്ച ജാതി വ്യവസ്ഥകളും തീണ്ടലും തൊടീലും അന്തവിശ്വാസങ്ങളും കാരണം പിന്നാക്ക വിഭാഗക്കാര്‍ പലതരത്തിലുള്ള സാമൂഹിക അനീതികള്‍ അനുഭവിക്കുന്ന ഒരു കാലഗട്ടതിലാനു ശ്രീ നാരായണ ഗുരുവിന്‍റെ ജനനം.
                                Read More




..................... തുടരും
______________________________________________________________________________

Vist For Public sector job notification: www.psc4job.tk



No comments:

Post a Comment